ദേശീയം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദു: കമല്‍ ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ ഹാസന്‍. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡെസെയെ പരാമര്‍ശിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ അഭിപ്രായ പ്രകടനം. ഹിന്ദു ഭീകരത എന്ന പദം ഉപയോഗിച്ചതിന് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ്, ഇതില്‍ പങ്കു ചേര്‍ന്നുകൊണ്ട് കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കമല്‍ഹാസന്റെ പരാമര്‍ശനം.  മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ല താന്‍ ഇതു പറയുന്നതെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍വച്ചാണ് ഞാന്‍ ഇതു പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണ്- കമല്‍ ഹസന്‍ പറഞ്ഞു. 1948ലെ ആ കൊലപാതകത്തിന് ഉത്തരം തേടിയാണ് താന്‍ വന്നിരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഭരണത്തിലുള്ള അണ്ണാ ഡി.എം.കെക്കും പ്രതിപക്ഷത്തുള്ള ഡി.എം.കെക്കും എതിരായ രാഷ്ട്രീയ വിപ്ലവമാണ് തമിഴ്‌നാട്ടില്‍ ആസന്നമായിട്ടുള്ളത്. ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ രണ്ട് ദ്രാവിഡ പാര്‍ട്ടികളും തയാറാകുന്നില്ലെന്നും കമല്‍ ഹസന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ