ദേശീയം

യെച്ചൂരിക്കും റാലി നടത്താനാവില്ല; അവസാന നിമിഷം അനുമതി നിഷേധിച്ച് മമത; വിമര്‍ശനവുമായി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത; സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പങ്കെടുക്കുന്ന റോഡ്‌ഷോയ്ക്ക് അവസാന നിമിഷം അനുമതി നിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് യെച്ചൂരി എത്തുന്നത്. എന്നാല്‍ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. 

സിപിഎമ്മിന്റെ റാലിക്ക് അവസാന നിമിഷം അനുമതി നിഷേധിക്കുന്നതാണ് തൃണമൂലിന്റെ ജനാധിപത്യ ശൈലിയെന്നും ത്രിപുരയില്‍ ബിജെപിക്ക് വിരുദ്ധമായി വോട്ട് ചെയ്യാന്‍ പോലും അനുവാദിക്കാതിരിക്കലാണ് ബിജെപി ശൈലിയെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇരു പാര്‍ട്ടികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും സിപിഎമ്മിന് മാത്രമാണ് ജനാധിപത്യ ധ്വംസനത്തിന് മറുപടി നല്‍കാനാകുകയെന്നും യെച്ചൂരി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)