ദേശീയം

മകളുടെ പ്രണയത്തെ പിന്തുണച്ചു; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു, മകൾ ​ഗുരുതരാവസ്ഥയിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മകളുടെ പ്രണയബന്ധത്തെ പിന്തുണച്ചതിന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് തിരുനൽവേലിയിലാണ് സംഭവമുണ്ടായത്. ഭാര്യയെ വെട്ടിക്കൊല്ലുകയും മകളെ ​ഗുരുതരമായി വെട്ടിപ്പരുക്കേൽക്കുകയും ചെയ്ത ശേഷം പ്രതി പൊലീസിൽ കീഴടങ്ങി.

തിരുനെൽവേലി പുളിയങ്കുടി സ്വദേശി സമുദ്രപാണ്ടി (42)യുടെ ഭാര്യ  വെള്ളത്തുറച്ചി (40), 17കാരിയായ മകൾ എന്നിവർക്കാണ് വെട്ടേറ്റത്. സമദ്രപാണ്ടിയിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തലയ്ക്ക് പുറകിലും കൈയ്ക്കും മാരകമായി വെട്ടേറ്റ വെള്ളത്തുറച്ചി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തിരുനെൽവേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമായി തുടരുകയാണ്. 

വെള്ളത്തുറച്ചിയുടെ ബന്ധുവായ ഓട്ടോഡ്രൈവറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. സമുദ്രപാണ്ടി ഇതിനെ എതിർത്തിരുന്നെങ്കിലും മാതാവിന്റെ പിന്തുണയോടെ മകൾ പ്രണയബന്ധം തുടർന്നു. ഇതിനേത്തുടർന്നാണ് പ്രതി അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍