ദേശീയം

മരിച്ച് മോര്‍ച്ചറിയില്‍; സ്വര്‍ണമാല എടുക്കാനെത്തിയ ബന്ധുക്കള്‍ ഞെട്ടി; ജീവനുള്ള 'മൃതദേഹം'

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്:  മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരി ജീവിതത്തിലേക്ക് തിരിച്ചെത്തി. പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിലെ സ്വര്‍ണാഭരണം എടുക്കാനായി എത്തിയപ്പോഴാണ്  ബന്ധുക്കള്‍ ഞെട്ടിയത്. വയോധിക ശ്വാസോച്ഛാസം നടത്തുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ പരിഭ്രാന്തരായ ബന്ധുക്കള്‍ ഉടന്‍തന്നെ ഡോക്ടറെ വിവരമറിയിച്ചു. 

ഡോക്ടറെത്തി വയോധികയുടെ കണ്ണ് മൂടിയിരുന്നത് എടുത്തുമാറ്റി മുഖത്ത് വെള്ളം തളിക്കുകയും ചെയ്തു. ഇതോടെ വയോധിക കണ്ണ് തുറന്നു. തുടര്‍ന്ന് വയോധികയെ ബന്ധുക്കള്‍ക്ക് കൈമാറി. എന്നാല്‍ വീട്ടിലെത്തിയ വയോധികയുടെ ആരോഗ്യനില വഷളാവുകയും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍