ദേശീയം

രാഹുല്‍ പീരങ്കി, ഞാന്‍ എ കെ 47: നവ്‌ജ്യോത് സിങ് സിദ്ദു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2014 ല്‍ ഗംഗയുടെ മകന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി റഫാലിന്റെ ഏജന്റായാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു. റഫാല്‍ ഇടപാടില്‍ മോദി ബ്രോക്കറേജ് വാങ്ങിയോ ഇല്ലയോ എന്ന് അദ്ദേഹത്തോട് തനിക്ക് ചോദിക്കാനുണ്ട്.രാജ്യത്ത് എവിടെ നിന്നും സംവാദം നടത്താനും തന്നെ മോദിക്ക് വിളിക്കാവുന്നതാണെന്നും സിദ്ദു പറഞ്ഞു.

രാഹുല്‍ ഗാന്ധി വലിയ ആളാണ്. രാഹുല്‍ പീരങ്കിയാണെങ്കില്‍ താന്‍ എകെ 47 ആണെന്ന് ഹിമാലചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സിദ്ദു പറഞ്ഞു.

അഴിമതിയുമായി ബന്ധപ്പെട്ട് സംവാദത്തിന് മോദിയെ താന്‍ വെല്ലുവിളിക്കുന്നു. ഇതില്‍ പരാജയപ്പെടുകയാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണ്. 2014ല്‍ ഗംഗയുടെ മകന്‍ എന്ന അവകാശവാദവുമായാണ് മോദി വന്നത്. എന്നാല്‍ 2019ല്‍ റഫാലിന്റെ ഏജന്റായാണ് അദ്ദേഹം പോകുന്നതെന്നും സിദ്ദു ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്