ദേശീയം

ഗോഡ്‌സെ രാജ്യസ്‌നേഹിയെങ്കില്‍ എനിക്ക് രാജ്യദ്രോഹിയാവുന്നതില്‍ സന്തോഷം: പി.ചിദംബരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണ് എങ്കില്‍, തനിക്ക് രാജ്യദ്രോഹിയെന്ന് അറിയപ്പെടാനാണ് ആഗ്രഹം എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറയുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി ലഭിക്കുമെന്നും ചിദംബരം പറഞ്ഞു. 

ഭോപ്പാലിയെ ബിജെപി സ്ഥാനാര്‍ഥി പ്രജ്ഞ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ചിദംബരം. ഗോഡ്‌സെ ഹിന്ദു തീവ്രവാദിയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ പ്രതികരണം നടത്തിയാണ് പ്രജ്ഞാ താക്കൂര്‍ ഗാന്ധിയുടെ ഘാതകനെ പുകഴ്ത്തി സംസാരിച്ചത്. ഇതിന് പിന്നാലെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ പ്ര്ജ്ഞാ താക്കൂര്‍ മാപ്പ് പറഞ്ഞു. 

ബംഗാളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അവിടെ നിന്നുള്ളവരല്ലെന്നും, സംസ്ഥാനത്തിന് പുറത്തുള്ളവരാണെന്നും ചിദംബരം പറഞ്ഞു. പുറത്തുള്ളവരെ ആരാണ് ബംഗാളില്‍ എത്തിച്ചത് എന്നും ചിദംബരം ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു