ദേശീയം

അവസാനഘട്ട വോട്ടെടുപ്പിലും ബാഗാളില്‍ പരക്കേ സംഘര്‍ഷം; പോളിങ് ബൂത്തിന് നേരെ ബോംബേറ്, ഏറ്റുമുട്ടല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ സംഘര്‍ഷം. ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി. 

ബാസിര്‍ഹട്ടില്‍ 189ാം നമ്പര്‍ പോൡങ് സ്‌റ്റേഷന് മുന്നില്‍, തൃണമൂല്‍ പ്രവര്‍ത്തകര്‍ തങ്ങളെ വോട്ട് ചെയ്യാന്‍ അനുവദുക്കുന്നില്ലെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ പ്രതിഷേധിച്ചു. നൂറുപേരെ വോട്ട് ചെയ്യാന്‍ അനുദവിച്ചില്ല എന്നാണ് ഇവര്‍ ആരോപിക്കുന്നത്. 

സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ബാസിര്‍ഹട്ടില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. ജാദവ്പൂരില്‍ ബിജപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം