ദേശീയം

'എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസം'; സഖ്യകക്ഷികളെ അത്താഴവിരുന്നിന് ക്ഷണിച്ച് ബിജെപി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഡിഎ മുന്നണി അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ നില്‍ക്കേ, ബിജെപി അധ്യക്ഷന്‍ അമിത് ഷാ സഖ്യകക്ഷികളെ നാളെ അത്താഴവിരുന്നിന് ക്ഷണിച്ചു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പുളള അത്താഴവിരുന്നിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

ഡല്‍ഹിയിലെ അശോക ഹോട്ടലിലാണ് അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ഇവിടെവെച്ച് സഖ്യകക്ഷി നേതാക്കളുമായി അമിത് ഷാ മുന്നണി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ സ്വീകരിക്കേണ്ട സുപ്രധാന തീരുമാനങ്ങള്‍ ഉള്‍പ്പെടെയുളള വിഷയങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നേക്കും.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ ഇന്നലെയാണ് ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ബിജെപി കേവല ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്