ദേശീയം

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തട്ടിപ്പ്: ബിജെപി സഖ്യകക്ഷി നേതാവ് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് ബിജെപി സഖ്യകക്ഷിയായ എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ഇ പളനിസ്വാമി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി മിന്നുന്ന വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കുമ്പോള്‍ തന്നെ ദക്ഷിണേന്ത്യയില്‍ അത്ര ശുഭമല്ലെന്നാണ് പ്രവചനം. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുളള സഖ്യം വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.  ഈ പശ്ചാത്തലത്തിലാണ് എഐഎഡിഎംകെ നേതാവായ പളനിസ്വാമിയുടെ പ്രതികരണം.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വമ്പിച്ച മുന്നേറ്റം കാഴ്ച വെയ്ക്കുമെന്ന് പറഞ്ഞ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് പളനിസ്വാമി പറഞ്ഞു. 39ല്‍ 27 സീറ്റുകളും ഡിഎംകെ സഖ്യം നേടുമെന്നാണ് ഒരു എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.മറ്റൊരിടത്ത് ഇത് 34 വരെ പോകാമെന്നും 
കണക്കുകൂട്ടുന്നു.ഇത് തമിഴ്‌നാട്ടില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയെ ആശങ്കപ്പെടുത്തുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെ പളനിസ്വാമി തളളിപ്പറഞ്ഞത്.

എഐഎഡിഎംകെ സഖ്യം 39 സീറ്റുകളിലും വിജയിക്കുമെന്ന് പളനിസ്വാമി പറഞ്ഞു. 2014ല്‍ ജയലളിതയുടെ നേതൃത്വത്തില്‍ 37 സീറ്റുകളും എഐഎഡിഎംകെ തൂത്തുവാരിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്