ദേശീയം

പാല്‍ വില രണ്ട് രൂപ കൂടും ; നാളെ മുതല്‍ പുതിയ നിരക്കെന്ന് അമൂല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് പാല്‍ വില ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ കൂട്ടുകയാണെന്ന് അമൂല്‍ അറിയിച്ചു. നാളെ മുതലാണ് രാജ്യ വ്യാപകമായി വിലവര്‍ധനവ് നിലവില്‍ വരിക. രണ്ട് വര്‍ഷം മുമ്പ് മാര്‍ച്ചിലാണ് അമൂല്‍ പാലിന് അവസാനമായി വില കൂട്ടിയത്. ഗുജറാത്തിലെ ക്ഷീരോത്പാദന സഹകരണ സംഘമാണ് അമൂലിന്റെ പാലും പാലുത്പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത്.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ അര ലിറ്റര്‍ അമൂല്‍ ഗോള്‍ഡിന് 27 രൂപയും അമൂല്‍ ശക്തിക്ക് 25 രൂപയും അമൂല്‍ താസയ്ക്ക് 21 ഉം അമൂല്‍ ഡയമണ്ടിന് 28 ഉം രൂപയാകും. ഗുജറാത്തില്‍ പാലിന് വില വര്‍ധനവില്ലെന്ന് സഹകരണ സംഘം അറിയിച്ചു.

കര്‍ഷകരെ സഹായിക്കുന്നതിനായാണ് വില കൂട്ടുന്നതെന്നും ഗുണനിലവാരം നിലനിര്‍ത്തി മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് കര്‍ഷകരെ പരിഗണിക്കേണ്ടതുണ്ടെന്നും അമൂല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ