ദേശീയം

എംഎല്‍എയെയും പത്തംഗ കുടുംബത്തേയും കൊലപ്പെടുത്തിയത് നാഗാ ഭീകരര്‍

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് നിയമസഭാംഗത്തെയും അദ്ദേഹത്തിന്റെ മകനുമടക്കം 11 പേരെ കൊലപ്പെടുത്തിയത് നാഗാ തീവ്രവാദികള്‍. എന്‍പിപിയുടെ എംഎല്‍എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്നതിനിടെ നാഗാ തീവ്രവാദികളായ എന്‍എസ്‌സിഎന്‍ ഐഎം വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തുകയും നിറയൊഴിക്കുകയുമായിരുന്നു. 

ഇറ്റാനഗറില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ബൊഗപാനി ഏരിയയില്‍ വെച്ചാണ് സംഭവം. തിരോങ് അബോയ്ക്ക് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മൂന്നു കാറുകളിലായായിരുന്നു എംഎല്‍എ ഉള്‍പ്പെടെയുള്ള സംഘം സഞ്ചരിച്ചിരുന്നത്. തിരോങ് അബോ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ മകനായിരുന്നു.  

സംഘത്തിലുള്ള എല്ലാവരും കൊല്ലപ്പെട്ടെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. അതേസമയം പ്രദേശത്ത് അസം റൈഫിള്‍ ഭീകരവിരുദ്ധ നടപടികള്‍ തുടങ്ങിയെന്നാണ് വിവരം. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര