ദേശീയം

ചെളിവാരിയെറിയലിന് തത്കാലം വിട; രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലികള്‍ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജീവ് ഗാന്ധിയ്‌ക്കെതിരെ മോദി നടത്തിയ കടുത്ത ആരോപണങ്ങള്‍ വിവാദമായിരുന്നു. രാജീവ് ഗാന്ധി ഒന്നാംനമ്പര്‍ അഴിമതിക്കാരനാണ് എന്നായിരുന്നു മോദിയുടെ ആരോപണം. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. 

തനിക്കെതിരെയുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാനായിരുന്നു മോദി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ചത്. രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. 

രാജീവ് ഗാന്ധി അവധിക്കാലം ആഘോഷിക്കുന്നതിന് നേവിയുടെ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിരാട് ഉപയോഗിച്ചുവെന്ന മോദിയുടെ ആരോപണവും വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്