ദേശീയം

തെരഞ്ഞെടുപ്പില്‍ ജനം ക്രിയാത്മകമായി പ്രതികരിച്ചെന്ന് പ്രധാനമന്ത്രി ; 24 ന് ഡല്‍ഹിയില്‍ എത്താന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലോക്‌സഭയിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തെരഞ്ഞെടുപ്പ് ആരെയും തോല്‍പ്പിക്കുന്നതിനായിരുന്നില്ല. തന്നെ സംബന്ധിച്ചടുത്തോളം ആത്മീയ യാത്ര ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് മോദിയുടെ പ്രതികരണം. 

 തെരഞ്ഞെടുപ്പ് ഫലം വന്ന് പിറ്റേ ദിവസമായ 24, 25 തിയതികളിലായി എല്ലാ കേന്ദ്രമന്ത്രിമാരും ന്യൂഡല്‍ഹിയില്‍ എത്തിച്ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം മന്ത്രിമാര്‍ നടത്തിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതിനായാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക സത്കാരവും ഒരുക്കിയിട്ടുണ്ട്. 

 കേന്ദ്രമ്ന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജയറ്റ്‌ലി, ജെ പി നദ്ദ, പ്രകാശ് ജാവദേക്കര്‍ തുടങ്ങി എല്ലാ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മ വിശ്വാസത്തിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ വിരുന്ന് ഒരുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'