ദേശീയം

വിവി പാറ്റുകള്‍ മുഴുവന്‍ എണ്ണുന്നത് അസംബന്ധം ; ഹര്‍ജി സുപ്രിം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടത്തുന്നതിന് എല്ലാ വിവിപാറ്റ് മെഷീനുകളും എണ്ണണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. ഹര്‍ജിക്കാരുടെ ആവശ്യം അസംബന്ധമാണെന്നും ഇക്കാര്യത്തിലെ കോടതി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. വിവിപാറ്റില്‍ പുനര്‍ചിന്തനമില്ലെന്നും ഇത്തരം ഹര്‍ജികള്‍ നല്‍കി കോടതിയുടെ സമയം കളഞ്ഞാല്‍ നഷ്ടം ജനാധിപത്യ വ്യവസ്ഥയ്ക്കാണ് എന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ചെന്നൈ ആസ്ഥാനമായ സംഘടനയാണ് ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി പകരം ഒപ്റ്റിക്കല്‍ ബാലറ്റ് പേപ്പര്‍ കൊണ്ടു വരണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 25 ശതമാനം വിവിപാറ്റുകള്‍ എങ്കിലും എണ്ണണം എന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കോടതി ഈ ഹര്‍ജിയും തള്ളിയത്.

50 ശതമാനം വിവിപാറ്റുകള്‍ എണ്ണാന്‍ തുടങ്ങിയാല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതിലും അഞ്ച് ദിവസം കൂടി വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു