ദേശീയം

പുഴയില്‍ മുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഡിവൈഎഫ്‌ഐ നേതാവ് മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ബാലസംഘം പ്രവര്‍ത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐ നേതാവും പുഴയില്‍ മുങ്ങിമരിച്ചു. കര്‍ണാടകയില്‍ വിവാഹത്തിന് പോയ സംഘത്തിനാണ് അപകടം സംഭവിച്ചത്. ഡിവൈഎഫ്‌ഐ കുമ്പള മേഖലാ സെക്രട്ടറിയും കോയിപ്പാടി സ്വദേശിയുമായ അജിത്ത്കുമാര്‍ (37),  കുമ്പള നായിക്കാപ്പ് മുളിയടുക്കയിലെ മണികണ്ഠന്റെ മകന്‍  മനീഷ് (16)എന്നിവരാണ് മരിച്ചത്. 

ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കല്ലടുക്ക മണിയിലനില്‍ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹ ചടങ്ങിനെത്തിയ സംഘം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിയ  മനീഷിനെയും കൂട്ടാളി യക്ഷിതിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അജിത്ത് മരിച്ചത്. നാട്ടുകാര്‍ മൂവരെയും  തുമ്പയിലെ  ആശുപത്രിയിലെത്തിച്ചെങ്കിലും അജിത്ത്കുമാറും മനീഷും മരണപ്പെടുകയായായിരുന്നു. യക്ഷിത് (13) ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ