ദേശീയം

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല ഇന്ത്യ: ബിജെപിയെ ഓര്‍മ്മപ്പെടുത്തി സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം ഉള്‍പ്പെടുന്നതല്ല ഇന്ത്യയെന്ന് ബിജെപിയെ ഓര്‍മ്മപ്പെടുത്തി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍.
കേന്ദ്രത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനും ഒരു സംസ്ഥാനത്തെയും അവഗണിക്കാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടിയതിനുശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളെയും ഏറ്റെടുക്കാനും ഉള്‍ക്കൊള്ളാനുമുള്ള സമയമാണിത്. വിഭാഗീയതയുടെ ശക്തികള്‍ ഉയര്‍ന്നുവരുന്നതിനെതിരെ ജാഗ്രത പുലര്‍ത്തും. പാര്‍ലമെന്റിലും തമിഴ്‌നാട് നിയമസഭയിലും ജനങ്ങളുടെ ക്ഷേമത്തിന്റെയും അവകാശങ്ങളുടേയും ശബ്ദമായി മാറുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായാണ് ഡിഎംകെ സഖ്യമുണ്ടാക്കിയത്. തമിഴ്‌നാട്ടിലെ 38ല്‍ 37 സീറ്റുകളിലും സഖ്യം മികച്ച വിജയം നേടിയിരുന്നു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിഎംകെ അധ്യക്ഷന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്