ദേശീയം

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; പള്ളിയില്‍ നിന്ന് മടങ്ങിയ യുവാവിന് ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: മുസ്‌ലിം യുവാവിന്റെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഇന്നലെ രാത്രി ഒരുസംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മുഹമ്മദ് ബര്‍ക്കത്ത് എന്ന ഇരുപത്തഞ്ച് വയസ്സുക്കാരനാണ് രാത്രി 10 മണിയോടെ ഗുരുഗ്രാമിലെ പള്ളിയില്‍ നിന്നിറങ്ങി വരും വഴി ക്രൂര മര്‍ദ്ദനത്തിനിരയായത്. 

ഒരു സംഘം ആളുകള്‍ തനിക്ക് നേരെ വരികയും തൊപ്പി അഴിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പള്ളിയില്‍ നിന്നാണ് താന്‍ വരുന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ മുഖത്ത് ശക്തിയായി അടിക്കുകയും ജയ് ശ്രീറാമും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനും ആവശ്യപ്പെടുകയായിരുന്നു. അതിന് വിസ്സമ്മതിച്ചപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. 

സംഘത്തിലെ ഒരാള്‍ വലിയ ഒരു വടിയെടുത്ത് തന്നെ ക്രൂരമായി തല്ലിചതച്ചെന്നും അധിക്ഷേപിച്ചെന്നും ബര്‍ക്കത്ത് പറയുന്നു. തന്നെ മര്‍ദിച്ച വ്യക്തിയെ തള്ളിമാറ്റി ഓടാന്‍ ശ്രമിച്ചപ്പോള്‍ ധരിച്ച ഷര്‍ട്ട് വലിച്ച് കീറിയെന്നും പിന്നീട് ഉച്ചത്തില്‍ കരഞ്ഞ സന്ദര്‍ഭത്തില്‍ നാല് പേര്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും രണ്ട് പേര്‍ അടുത്തുള്ള ഊടുവഴി കയറി രക്ഷപ്പെട്ടെന്ന് ബര്‍ക്കത്ത് പറയുന്നു. ബര്‍ക്കത്തിന്റെ ബന്ധു മുര്‍തജയാണ് പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചതും പൊലീസില്‍ പരാതിയായി അറിയിച്ചതും. പ്രതികള്‍ക്കെതിരെ മതവിദ്വേഷത്തിനും ഭീഷണിക്കും അന്യായ കൂട്ടം ചേരലിനും കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)