ദേശീയം

വിവാഹങ്ങള്‍ക്ക് ക്ഷേത്രം നിഷേധിച്ചതായി പോസ്റ്റ്; ഗുജറാത്തില്‍ ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

വഡോദര: ദലിത് വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ ക്ഷേത്രം അനുവദിക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട ദലിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. 300ഓളം വരുന്ന സംഘമാണ് ദമ്പതികളെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ മഹുവാദ് നിവാസികളായ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

ഗുജറാത്തിലെ വഡോദരയിലുള്ള മഹുവാദ് ഗ്രാമത്തിലാണ് സംഭവം.താരുലതബെന്‍ മക്വാന എന്ന യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇരുമ്പുപൈപ്പുകളും വടികളും മറ്റ് ആയുധങ്ങളുമായാണ് വീടിനുനേരെ മേല്‍ജാതിക്കാര്‍ ആക്രമണം നടത്തിയതെന്ന് പാരാതിയില്‍ പറയുന്നു. 

ഭര്‍ത്താവിനെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി ഭാര്യ പറയുന്നു. മോശം ഭാഷയില്‍ പെരുമാറുകയും ചെയ്ത സംഘം പോസ്റ്റ് നീക്കം ചെയ്യാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.അനധികൃതമായി സംഘംചേരല്‍, കലാപ കുറ്റം, വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍, ദലിതര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍