ദേശീയം

അമ്മയെ കണ്ടു, കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി മോദി; വന്‍ സ്വീകരണമൊരുക്കി ഗുജറാത്ത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി വീണ്ടും അധികാരത്തിലേറിയതിന് ശേഷം അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായി വ്യാഴാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് ഗുജറാത്തിലെ വീട്ടില്‍ എത്തി അമ്മയെ കണ്ടത്. അമ്മ ഹീരാബെന്നിന്റെ കാല്‍തോട്ട് വന്ദിച്ചാണ് മോദി അനുഗ്രഹം തേടിയത്. 

ഗാന്ധിനഗറില്‍ മോദിയുടെ മാതൃസഹോദരനൊപ്പമാണ് 98കാരിയായ ഹീരാബെന്‍ താമസിക്കുന്നത്. മോദി വരുമെന്ന് അറിഞ്ഞ് ആശംസകള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് വസധിക്കു ചുറ്റും കൂടിയിരുന്നത്. ഇവര്‍ക്കെല്ലാം പ്രത്യഭിവാദ്യം നല്‍കിയശേഷമാണ് അദ്ദേഹം മാതാവിനെ കാണാനായി വീട്ടിലേക്ക് കയറിയത്.

ഗുജറാത്തില്‍ വിവിധ ചടങ്ങുകളിലും മോദി പങ്കെടുത്തു. മിന്നും വിജയം നേടിയ മോദിയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് ഒരുക്കിയത്. ജനം വീണ്ടും അധികാരമേല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഭരണമായിരിക്കും അടുത്ത അഞ്ച് വര്‍ഷം കാഴ്ച്ചവെക്കുകയെന്നും  അഹമ്മദാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പറഞ്ഞു. സൂറത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ മോദി അനുശോചനമറിയിച്ചു. ഗുജറാത്തിലെ ജനങ്ങളെ കാണാനാണ് ഞാന്‍ ഇവിടെയെത്തിയത്. ഇവിടത്തെ ജനങ്ങളുടെ അനുഗ്രഹം എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതായിരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം