ദേശീയം

ചൂടുപിടിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ പിഡിയുമായി കറങ്ങാനിറങ്ങി രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കുമോയെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കവെ വളര്‍ത്തുനായയുമായി കറങ്ങാനിറങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വളര്‍ത്തു നായയായ പിഡിയുമൊത്ത് കറങ്ങുന്ന രാഹുലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

രാജിവയ്ക്കരുത് എന്നാവശ്യപ്പെട്ട് നേതാക്കളും സുഹൃത്തുക്കളുമെല്ലാം വസതിയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറച്ചുസമയം പിടിക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. അംഗരക്ഷകരുടെ അകമ്പടിയില്ലാതെ പിഡിയുമായി കാറില്‍ കറങ്ങുന്ന രാഹുലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 

2017ലാണ് ട്വിറ്ററിലൂടെ തന്റെ വളര്‍ത്തുനായയായ പിഡിയെ രാഹുല്‍ ഗാന്ധി രാജ്യത്തിന് പരിചയപ്പെടുത്തിയത്. രാഹുല്‍ പിഡിയെ ലാളിക്കുകയും ഭക്ഷണം നല്‍കുക്കയും ചെയ്യുന്നതിന്റെ ദൃശ്യം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ അന്നത്തെ ട്വീറ്റ് വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?