ദേശീയം

കോണ്‍ഗ്രസ് ഇനി ചാനല്‍ ചര്‍ച്ചകള്‍ക്കില്ല; പാര്‍ട്ടിയെ ഒഴിവാക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെക്ക് പ്രതിനിധികളെ അയക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് രണ്‍ദീപ് സിങ് സര്‍ജെവാല ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്. 

'ടെലിവിഷന്‍ ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് വക്താക്കളെ ഒരു മാസത്തേക്ക് അയക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. എല്ലാ മാധ്യമ ചാനലുകളും എഡിറ്റര്‍മാരും ദയവുചെയ്ത് കോണ്‍ഗ്രസ് പ്രതിനിധികളെ നിങ്ങളുടെ ഷോയില്‍ കൊണ്ടുവരരുത്. ' രണ്‍ദീപ് സിങ് കുറിച്ചു. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 52 സീറ്റ് മാത്രമാണ് പാര്‍ട്ടിയ്ക്ക് നേടാനായത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കുമെന്ന് അറിയിച്ചതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി