ദേശീയം

നിര്‍മ്മലാ സീതാരാമന്‍: ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യ വനിതാ ധനമന്ത്രി; കടക്കാനുള്ളത് വലിയ കടമ്പകള്‍

സമകാലിക മലയാളം ഡെസ്ക്

ണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യം ചെയ്യാനാണ് നിര്‍മ്മലാ സീതാരാമന്റെ പുതിയ നിയോഗം. ഏറെ ക്ലേശം നിറഞ്ഞ പ്രതിരോധവകുപ്പില്‍ നിന്ന് സ്ഥിതി വ്യത്യസ്ഥമല്ലാത്ത അതിസുപ്രധാന വകുപ്പിലേക്ക് മാറ്റം കിട്ടുമ്പോള്‍ നിര്‍മ്മ പുതിയൊരു ചരിത്രം കൂടി എഴുതുന്നുണ്ട്; ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിത.1970മുതല്‍ 1971വരെയാണ് ഇന്ദിര ഗാന്ധി രാജ്യത്തിന്റെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. 

പതിറ്റാണ്ടുകള്‍ക്ക് ശേഷം നിര്‍മ്മലാ സീതാരാമന്‍ ആ സ്ഥാനത്തേക്ക് കടന്നുവരുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. മന്ത്രിസഭയില്‍ ചേരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് പിന്‍മാറിയ അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരമായാണ് നിര്‍മ്മല ധനമന്ത്രി പദത്തിലേക്കെത്തുന്നത്. 

ബിജെപിയുടെ തെരഞ്ഞെടുപ്പു് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പണം കണ്ടെത്തുക എന്നതാണ് ധനമന്ത്രിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ നികുതി ഇളവുകള്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷ. കര്‍ഷക അനുകൂല സാമ്പത്തിക നയങ്ങളാകും ആദ്യഘട്ടത്തില്‍ മോദി സര്‍ക്കാര്‍ കൈകൊള്ളുക എന്നും സൂചനകളുണ്ട്. ഇതിനുവേണ്ടി പണം സ്വരൂപിക്കുന്നതും പുതിയ ധനമന്ത്രിയുടെ മുന്നിലുള്ള വലിയ കടമ്പയാണ്. 

തിരിച്ചറിപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍ നിന്ന് ഇകണോമിക്‌സില്‍ ബിരുദം നേടിയ നിര്‍മ്മല, ബിരുദാനന്തര പഠനം നടത്തിയത് ജെഎന്‍യുവിലാണ്. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. നാഷണല്‍ എക്‌സിക്യൂട്ടിവിലേക്ക് അതേവര്‍ഷം തന്നെ തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ പാര്‍ട്ടി വക്താവായ നിര്‍മ്മ, അന്നുമുതല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാണ്. 2016മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭ മെമ്പറാണ് നിര്‍മ്മല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍