ദേശീയം

'എന്റെ സീസറെ പൊന്നുപോലെ നോക്കണം', വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു; യുവതി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍:വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ കവിത എന്ന 23കാരിയാണ് ആത്മഹത്യ ചെയ്തത്.

രണ്ട് വര്‍ഷമായി സീസര്‍ എന്ന നായയെ യുവതി വീട്ടില്‍ വളര്‍ത്തി വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി നായ ഏറെ നേരം കുരച്ചു കൊണ്ടേയിരുന്നു. ഇതേത്തുടര്‍ന്ന് അയല്‍വീട്ടുകാര്‍ യുവതിയുടെ പിതാവിനോട് പരാതിപ്പെട്ടു. തുടര്‍ന്ന്, പിതാവ് കവിതയെ വഴക്ക് പറയുകയും നായയെ ദൂരെയെവിടെയെങ്കിലും ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി മുറിയില്‍ കയറി വാതില്‍ അടച്ചു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു പ്രവേശിച്ച മാതാപിതാക്കള്‍ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൃതദേഹത്തില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ ആത്മഹത്യയുടെ കാരണം വ്യക്തമാക്കിയിട്ടുണ്ട്. നായയെ തുടര്‍ന്നും സംരക്ഷിക്കണമെന്ന് കുറിപ്പില്‍ വീട്ടുകാരോട് അഭ്യര്‍ഥിക്കുന്നുണ്ട്. തന്റെ പ്രവൃത്തിക്ക് മാപ്പ് നല്‍കണമെന്നും എല്ലാ ആഴ്ചയിലും അടുത്തുള്ള ക്ഷേത്രം സന്ദര്‍ശിക്കണമെന്നും യുവതി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'