ദേശീയം

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് അഞ്ചുഘട്ടമായി ; വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഈ മാസം 30 ന് നടക്കും. 13 സീറ്റിലേക്കാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. 20 സീറ്റിലേക്കാണ് രണ്ടാംഘട്ടം.

മൂന്നാം ഘട്ടം ഡിസംബര്‍ 12 നും നാലാം ഘട്ടം ഡിസംബര്‍ 16 നും അഞ്ചാം ഘട്ടം ഡിസംബര്‍ 20 നും നടക്കും. മൂന്നാം ഘട്ടത്തില്‍ 17 ഉം, നാലാംഘട്ടത്തില്‍ 15 ഉം, അഞ്ചാം ഘട്ടത്തില്‍ 16 ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന് നടക്കും.

ജാര്‍ഖണ്ഡിലെ 81 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരാണ് നിലവില്‍ ഭരണം നടത്തുന്നത്. എജെഎസ് യുവാണ് ബിജെപിയുടെ സഖ്യകക്ഷി. കോണ്‍ഗ്രസും ജെഎംഎം, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരടങ്ങുന്ന സഖ്യമാകും ബിജെപിയെ നേരിടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം