ദേശീയം

ഒരു പിഞ്ചു ജീവന്‍കൂടി ആഴത്തില്‍ പൊലിഞ്ഞു; രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലം, അമ്പതടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടുവയസ്സുകാരന്‍ സുജിത് മരിച്ചതിന്റെ ആഘാതം വിട്ടുമാറും മുമ്പേ, വീണ്ടുമൊരു കുഴല്‍ക്കിണര്‍ അപകട മരണംകൂടി. ഹരിയാന കര്‍ണാലിലെ ഗരൗന്ധയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു. ഗരൗന്ധ ഹര്‍സിങ്പുര ഗ്രാമത്തിലെ ശിവാനി എന്ന അഞ്ചുവയസ്സുകാരിയാണ് കുഴല്‍ക്കിണറിനായി എടുത്തിരുന്ന കുഴിയില്‍ വീണത്.

അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ചയായിരുന്നു കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കുട്ടിക്ക് പൈപ്പ് മുഖാന്തിരം ഓക്‌സിജന്‍ എത്തിച്ചുനല്‍കാന്‍ രക്ഷാദൗത്യം  ദേശീയ ദുരന്ത നിവാരണ സേന ശ്രമിച്ചിരുന്നു.

ഒക്ടോബര്‍ 25നാണ് തിരുച്ചിറപ്പള്ളിയിലെ നാടുകാട്ടുപ്പെട്ടിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. 25ന് വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തെടുക്കാന്‍ നാലുദിവസത്തോളം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, നൂറടിയോളം താഴ്ചയില്‍ വീണ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് പുലര്‍ച്ചെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി