ദേശീയം

മാതാവ് നാടന്‍ പശു, വിദേശി പശുവിനെ മാതാവായി കാണുന്നില്ലെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നും അതുകൊണ്ടാണ് പശുവിന്‍പാലിന് സ്വര്‍ണ നിറമുള്ളതെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നാടന്‍ പശുവിനെയാണ് ഇന്ത്യക്കാര്‍ മാതാവായി കാണുന്നതെന്നും വിദേശി പശുവിനെ അങ്ങനെ കണക്കാക്കുന്നില്ലന്നും ദിലീപ് ഘോഷ് വാര്‍ത്ത് ഏജന്‍സിയോടു പറഞ്ഞു.

ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഇറച്ചി വീട്ടിലിരുന്നു കഴിക്കട്ടെ. ചില ബുദ്ധീജീവികള്‍ റോഡുവക്കിലെ കടകളില്‍നിന്നാണ് ബീഫ് കഴിക്കുന്നത്. എനിക്ക് അവരോടു പറയാനുള്ളത് പട്ടിയിറച്ചി കൂടി കഴിക്കണമെന്നാണ്. പട്ടിയിറച്ചി കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. നിങ്ങള്‍ എന്തു വേണമെങ്കിലും കഴിച്ചോളൂ, അതു വീട്ടില്‍ ഇരുന്നു മതി. എന്തിനാണ് റോഡു വക്കിലിരുന്നു കഴിക്കുന്നത്? ബിജെപി അധ്യക്ഷന് ചോദിച്ചു.

പശു ഞങ്ങളുടെ മാതാവാണ്. പശുപ്പാല്‍ കുടിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. ആരെങ്കിലും അമ്മയോടു മോശമായി പെരുമാറിയാല്‍ അവര്‍ അര്‍ഹിക്കുന്ന മറുപടി തന്നെ കിട്ടും. പശുവിനെ അമ്മയായി കാണുന്ന ഇന്ത്യയില്‍ പശുഹത്യയും ബീഫ് കഴിക്കുന്നതും കുറ്റകരം തന്നെയാണെന്ന് ദിലിപ് ഘോഷ് പറഞ്ഞു.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്, അതുകൊണ്ടാണ് പശുവിന്‍ പാലിന് സ്വര്‍ണ വര്‍ണമുള്ളത്. നാടന്‍ പശു മാത്രമാണ് നമ്മുടെ മാതാവ്. വിദേശി പശു മാതാവല്ല. വിദേശികളെ ഭാര്യമാരായി സ്വീകരിക്കുന്ന ചിലരുണ്ട്. അവരെല്ലാം ഇപ്പോള്‍ പ്രശ്‌നത്തിലാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്