ദേശീയം

ഭക്ഷണം എത്തിക്കാന്‍ വൈകിയതില്‍ തര്‍ക്കം; ഉപഭോക്താവിനെ കൈയ്യേറ്റം ചെയ്ത സ്വിഗ്ഗി ജീവനക്കാരനും സംഘവും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം കൈയ്യേറ്റത്തിലേക്ക് കടന്നു. സംഭവത്തില്‍ സ്വിഗ്ഗി ജീവനക്കാരനയടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിലായി.

ബാലാജി എന്നയാള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതു മുതലാണ് തര്‍ക്കം ആരംഭിച്ചത്. ഭക്ഷണം എത്താന്‍ വൈകിയെന്ന് ആരോപിച്ച് ബാലാജി സ്വിഗ്ഗിയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു.

സ്വിഗ്ഗി ജീവനക്കാരന്‍ ബാലാജിയുടെ വീട്ടിലെത്തിയപ്പോള്‍ ഭക്ഷണമെത്തിക്കാന്‍ വൈകിയതിനെക്കുറിച്ച് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. ഇത് ഒടുവില്‍ കൈയ്യേറ്റത്തിലേക്ക് കടക്കുകയായിരുന്നു. രാജേഷ് ഖന്ന എന്നയാളാണ് ഭക്ഷണവുമായി എത്തിയത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്നാണ് ബാലാജിയെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തന്റെ അച്ഛന് അസുഖമായാതിനാലാണ് വൈകിയതെന്നായിരുന്നു രാജേഷിന്റെ ന്യായീകരണം. ബാലാജി മദ്യപിച്ചിരുന്നെന്നും ഭക്ഷണമെത്തിക്കേണ്ട സ്ഥലം കൃത്യമായി പറഞ്ഞുനല്‍കാതിരുന്നതും സമയം വൈകാന്‍ കാരണമാണെന്ന് രാജേഷ് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍