ദേശീയം

മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാന്‍ 191 കോടിയുടെ വിമാനം; 'ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650'

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മുഖ്യമന്ത്രിക്കും മറ്റ് വിഐപികള്‍ക്ക് സഞ്ചരിക്കാനായി 191 കോടി രൂപയുടെ വിമാനം വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇരട്ട എഞ്ചിന്‍ 'ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 650' വിമാനം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 12 യാത്രക്കാര്‍ക്ക് ഒരുമിച്ച് സഞ്ചരിക്കാം. 7000 കിലോമീറ്ററാണ് ഫ്‌ലയിംഗ് റേഞ്ച്. പരമാവധി വേഗത മണിക്കൂറില്‍ 870 കിലോമീറ്റര്‍.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ അജയ് ചൗഹാന്‍ പറഞ്ഞു. ബീച്ക്രാഫ്റ്റ് സൂപ്പര്‍ കിംഗ് വിമാനമാണ് മുഖ്യമന്ത്രിക്കും വിഐപികള്‍ക്കും സഞ്ചരിക്കാനായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഈ വിമാനമാണ് ഉപയോഗിക്കുന്നതെന്നും അഞ്ച് വര്‍ഷം മുമ്പാണ് പുതിയ വിമാനത്തിന്റെ നിര്‍ദേശം വന്നതെന്നു അധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദീര്‍ഘദൂര യാത്രക്ക്  സ്വകാര്യ വിമാനം വാടകക്കെടുക്കുന്നത് കാരണം മണിക്കൂറിന് ഒരുലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന്നും അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു