ദേശീയം

ചാടിയപ്പോള്‍ അടിതെറ്റി; പാറക്കെട്ടിനിടയില്‍ വീണ കടുവ ചത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി പരിക്കേറ്റ കടുവ ചത്തു. കടുവ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. പാലത്തില്‍ നിന്ന് ചാടുമ്പോള്‍ അടിതെറ്റിയ കടുവക്ക് നദിക്കരയിലെ പാറക്കെട്ടില്‍ കുടുങ്ങി പരിക്കേല്‍ക്കുകയായിരുന്നു. 

ബുധനാഴ്ചയാണ് സംഭവം. പാലത്തില്‍ നിന്ന് 35 അടി താഴ്ചയിലേക്ക് ചാടിയ കടുവയ്ക്ക് നട്ടെല്ലിന് പരിക്കേറ്റു. ഇതിനെ പിന്നീട് പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുനഡ ഗ്രാമത്തിലെ സിര്‍ന നദിയിലെ പാറക്കെട്ടിലാണ് കുടുങ്ങിയത്. 

കടുവയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു കാട്ടുമൃഗത്തെ കൊന്നതിന് ശേഷം പാലത്തിന് മുകളില്‍ അല്‍പ്പം വിശ്രമിച്ചാണ് കടുവ നദിയിലേക്ക് ചാടിയത്. 

സംഭവം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കടുവ അനങ്ങുന്നുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ രാത്രി മുഴുവന്‍ കാവലിരുന്നു. വ്യാഴാഴ്ചയായിട്ടും അനക്കമില്ലാതായതോടെയാണ് ചത്തുവെന്ന് ഉറപ്പായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്