ദേശീയം

യുവതിയുടെ കൊലപാതകം; ഒന്‍പത് വര്‍ഷത്തിന് ശേഷം ജിം ഇന്‍സ്ട്രക്ടര്‍ക്ക് ജീവപര്യന്തം തടവ്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയെ കൊന്ന സംഭവത്തില്‍ യുവാവിന് ജിവപര്യന്തം ശിക്ഷ വിധിച്ചു. ജെയിംസ് കുമാര്‍ റോയി എന്നയാള്‍ക്കാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 27കാരിയായ പായല്‍ സുരേഘയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ജെയിംസില്‍ എത്തിയത്.

ഐടി ഉദ്യോഗസ്ഥയായ പായല്‍ ഫ്‌ലാറ്റില്‍ തനിച്ചായിരുന്ന സമയത്താണ് ജെയിംസ് കൃത്യം നടത്തിയത്. കുറ്റകൃത്യം നടന്ന ദിവസം ജെയിംസിനെ ഫ്‌ലാറ്റ് പരിസരത്ത് കണ്ടതായി ദൃക്‌സാക്ഷി മൊഴികള്‍ ഉണ്ട്. പായലിന്റെ ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പായലിന്റെ ഭര്‍ത്താവ് ജെയിംസിനെ മുന്‍പൊരിക്കല്‍ ജോലിയില്‍ നിന്ന് പറഞ്ഞയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് പായലിനെ കൊന്നത്. പായലിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ