ദേശീയം

പൊതുമരാമത്ത് മന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി മുന്‍സിപ്പല്‍ കമ്മീഷണര്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പൊതുവേദിയില്‍ കമല്‍നാഥ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മയുടെ കാല്‍തൊട്ട് വണങ്ങി ദേവാസ് മുന്‍സിപ്പല്‍ കമ്മീഷണര്‍. മന്ത്രി ഗുരുപുരാബ് ചടങ്ങിനെത്തിയപ്പോഴായിരുന്നു കമ്മീഷണര്‍ കാല്‍തൊട്ട് വണങ്ങിയത്. ഇതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മന്ത്രിയുടെ നടപടിക്കെതിരെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.

പൊതുമരാമത്ത് മന്ത്രി ചടങ്ങിലേക്കെത്തുമ്പോള്‍ തന്നെ നിരവധി പേര്‍ മന്ത്രിയുടെ കാല്‍തൊട്ട് വണങ്ങുന്നത് വീഡിയോയില്‍ കാണാം.  ആളുകള്‍ മന്ത്രിയുടെ കാല്‍ തൊട്ടുവണങ്ങുന്നത്‌ തടയാന്‍ മന്ത്രി തയ്യാറാവുന്നില്ല. ഉദ്യോഗസ്ഥര്‍ നേതാക്കളുടെ കാല്‍ക്കീഴിലാണെന്നതാണ്  ഈ സംഭവം വ്യക്തമാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം