ദേശീയം

കമല്‍ഹാസനെ കാത്തിരിക്കുന്നത് ശിവാജി ഗണേശന്റെ അവസ്ഥ; രാഷ്ട്രീയ ജീവിതം ഉടന്‍ അവസാനിക്കുമെന്ന്‌ പളനിസ്വാമി

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കമല്‍ഹാസനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി. കമല്‍ഹാസന്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വെറും പ്രഹസനമാണ്. അദ്ദേഹത്തിന് രാഷ്ട്രീയത്തെ കുറിച്ച് അടിസ്ഥാന വിവരം പോലുമില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഉടന്‍ അവസാനിക്കുമെന്നും പളനിസ്വാമി പറഞ്ഞു. 

തമിഴ് സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ഇല്ലാതായപ്പോഴാണ് കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത്. പ്രായമായതുകൊണ്ട് കമല്‍ഹാസന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. വലിയ നേതാവായ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെന്നും പളനിസ്വാമി പറഞ്ഞു.

'കമല്‍ഹാസന് ഇപ്പോള്‍ 65 വയസ്സായി. സിനിമാ രംഗത്ത് അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല. അപ്പോള്‍ പോയി ഒരു രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. ഇത്രനാള്‍ കമല്‍ഹാസന്‍ എവിടെയായിരുന്നു? സിനിമയില്‍ അഭിനയിക്കുകയും പണമുണ്ടാക്കുകയും അല്ലാതെ വേറെ എന്താണ് കമല്‍ഹാസന്‍ ചെയ്തിട്ടുള്ളത്? രാഷ്ട്രീയത്തില്‍ ഒന്നും ആകാതെ പോയ വ്യക്തിയാണ് ശിവജി ഗണേശന്‍. അതേ വിധി തന്നെയാണ് കമല്‍ഹാസനെയും കാത്തിരിക്കുന്നത്' പളനിസ്വാമി പറഞ്ഞു.

'കമല്‍ഹാസന് എന്ത് രാഷ്ട്രീയമാണ് അറിയുക? പാര്‍ട്ടി പ്രവര്‍ത്തകര്‍ തിയറ്ററില്‍ പോയി തന്റെ സിനിമ കാണാന്‍ വേണ്ടിയാകും കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. അയാള്‍ ജനങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ എത്ര പഞ്ചായത്തുകളുണ്ടെന്നും കോര്‍പ്പറേഷനുകളുണ്ടെന്നും കമല്‍ഹാസന് അറിയുമോ? ഈ സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് കമല്‍ഹാസന് വല്ല അറിവുമുണ്ടോ?' പളനിസ്വാമി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി