ദേശീയം

നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റി; ചാര്‍ജെടുക്കാന്‍ പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് 60 കിലോമീറ്റര്‍ ഓടി; കുഴഞ്ഞുവീണു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: നിര്‍ബന്ധപൂര്‍വം എസ്‌ഐ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് ചാര്‍ജെടുക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ കോണ്‍സ്റ്റബിള്‍ തളര്‍ന്നുവീണു. ഉത്തര്‍പ്രദേശിലെ ബിത്തോലി പൊലീസ് സ്റ്റേഷനില്‍ ചാര്‍ജെടുക്കാന്‍ ഓടുന്നതിനിടെയാണ് കോണ്‍സ്റ്റബിള്‍ തളര്‍ന്നുവീണത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരന്‍ സ്റ്റേഷനിലേക്ക് ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

റിസര്‍വ് ഇന്‍സ്‌പെക്ടര്‍ തന്നെ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റുകയായിരുന്നെന്ന്് പൊലിസുകാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്എസ്പി പൊലീസ് ലൈന്‍തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്‌പെക്ടര്‍ നിര്‍ബന്ധപൂര്‍വം സ്ഥലം മാറ്റുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഇതിനെ നിങ്ങള്‍ക്ക് എന്റെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാമെന്നും പൊലിസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

60 കിലോമീറ്ററാണ് റിസര്‍വ് ഇന്‍സ്‌പെക്ടറോടുള്ള ദേഷ്യം കാരണം പൊലീസുകാരനായ പ്രതാപ് ഓടിയത്. പ്രതാപ് ഓടുന്നതിന്റെ വീഡിയോ സര്‍ക്കാരിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ ആയുധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി പ്രതികരണം ഉണ്ടായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍