ദേശീയം

ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനം; ചെന്നൈ ഐഐടിക്കെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍, പ്രതിഷേധ മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മലയാളി വിദ്യാര്‍ത്ഥിനി ചെന്നൈയില്‍ മരിച്ച സംഭവത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. വിദ്യാര്‍ഥിനിയുടെ മരണം തമിഴര്‍ക്ക് അപമാനമാണെന്നും തലസ്ഥാന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും നിഗൂഢദ്വീപാണ് മദ്രാസ് ഐഐടിയെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നൈ ഐ ഐടി ക്യാംപസില്‍ കാവിവത്ക്കരണത്തിനായുള്ള ശ്രമങ്ങളാണ്  നടക്കുന്നത്. അത്തരം ജാതിമത വിവേചനങ്ങളും ചിലരുടെ നടപടികളുമാണ് ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'വിദ്യാര്‍ഥിനിയെ അവരുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതമെന്ന് കരുതിയാണ് മദ്രാസ് ഐഐടിയില്‍ ചേര്‍ത്തത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഫാത്തിമയുടെ മരണം തമിഴര്‍ക്ക് അപമാനകരവും തലകുനിപ്പിക്കുന്നതുമാണ്. സുതാര്യമായ അന്വേഷണത്തിലൂടെ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ ഐഐടി മദ്രാസിലേക്ക്  മാര്‍ച്ച്  നടത്തി. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ക്യാംപസിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളും പ്രപതികരണവുമായി രംഗത്തെത്തി. 

അതേസമയം ഫാത്തിമയ്ക്ക് മതപരമായ വേര്‍തിരിവ് നേരിട്ടെന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. കേസ് ഏറ്റെടുത്ത് തമിഴ്‌നാട് െ്രെകബ്രാഞ്ച് സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെ ആരോപണവിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. സഹപാഠികളെ ഉള്‍പ്പടെ ചോദ്യം ചെയ്‌തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ല. ഫാത്തിമ ക്യാന്റീനില്‍ ഉള്‍പ്പടെ ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടെന്ന് സഹപാഠികല്‍ മൊഴി നല്‍കിയിട്ടുണ്ട്. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!