ദേശീയം

ജോളിക്ക് പിന്നാലെ ശീതള്‍; സയനൈഡ് നല്‍കി സൈനികനെ കൊന്നു, കാമുകന്‍ ഉള്‍പ്പെടെ കുടുങ്ങി, വഴിത്തിരിവായി സെല്‍ഫോണ്‍

സമകാലിക മലയാളം ഡെസ്ക്

പുനെ: കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനമായി മറ്റൊരു സയനൈഡ് കൊലപാതകം. സൈനികനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ വിവാഹേതര ബന്ധം സൈനികന്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

38കാരനായ സഞ്ജയ് ബോസലെയുടെ മൃതദേഹം അഞ്ചുദിവസം മുന്‍പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശീതളും കാമുകന്‍ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായത്. നവംബര്‍ ഏഴിന് വീട്ടിലെത്തിയ ബോസലെയ്ക്ക് ശീതള്‍ സയനൈഡ് കലര്‍ത്തിയ വെളളം നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാമുകനുമായുളള ബന്ധം സൈനികന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കൊല്ലാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊല നടത്തിയശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.മൃതദേഹത്തിന്റെ അരികില്‍ നിന്ന് ലഭിച്ച സെല്‍ഫോണാണ് കേസില്‍ വഴിത്തിരിവായത്. ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിലെ കാരണം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുടുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശീതളിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, ബോസലെ കൊലപ്പെട്ട അന്ന് രാത്രി കാമുകന്‍ യോഗേഷിന് ശീതള്‍ മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം ചോദ്യം ചെയ്യലില്‍ ശീതള്‍ സമ്മതിച്ചു.

തുടര്‍ന്ന് യോഗേഷിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നതായി പൊലീസ് പറയുന്നു.  രണ്ടുവര്‍ഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു. ഇത് കണ്ടെത്തിയ സൈനികന്‍ ഭാര്യയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ സൈനികനെ കൊലപ്പെടുത്താന്‍ ഇരുവരും ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി