ദേശീയം

നിര്‍ബന്ധിച്ച്  മൂത്രം കുടിപ്പിച്ചു, കെട്ടിയിട്ട് മര്‍ദിച്ചു; ദളിത് യുവാവിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

സങ്ക്രൂര്‍: തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ദളിത് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്നു. സംഭവത്തിൽ പഞ്ചാബിലെ ചങ്കലിവാല സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കു, റിങ്കുവിന്റെ പിതാവ് അമര്‍ജിത്ത്, ലക്കി, ജിന്തര്‍ സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ മാസം 21-ാം തിയതി കൊല്ലപ്പെട്ട 37കാരനായ യുവാവും റിങ്കുവും തമ്മിൽ തർക്കമുണ്ടായി. ഗ്രാമവാസികള്‍ ചേർന്ന് ഇരുവർക്കുമിടയിലെ പ്രശ്നം താല്‍ക്കാലികമായ പരിഹരിക്കുകയായിരുന്നു. എന്നാൽ ഈ മാസം ഏഴാം തിയതി പ്രശ്‌നം പരിഹരിക്കാം എന്ന് പറഞ്ഞ് യുവാവിനെ റിങ്കുവും സംഘവും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

ഒത്തുതീര്‍പ്പിനിടെ വാക്കുതര്‍ക്കമുണ്ടായപ്പോൾ യുവാവിനെ റിങ്കുവും കൂട്ടരും കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ യുവാവിനെക്കൊണ്ട് മൂത്രം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു. സംഭവത്തിൽ സങ്ക്രൂറില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.               


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി