ദേശീയം

ജെഎൻയു വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം; നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കണം എന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാ​ഗമായി ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥികൾ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ സംഘർഷം. നിരോധനാജ്ഞ ലംഘിച്ച് മാർച്ച് നടത്തിയ വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിദ്യാർഥികൾ പൊലീസ് ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. മാർച്ചിന് അനുതമിയില്ലെന്നും നിയമ വിരുദ്ധമാണെന്നും പൊലീസ് ആരോപിച്ചു.

പ്രതിഷേധത്തെ നേരിടാൻ പാർലമെന്‍റ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  1200ലേറെ പൊലീസുകാരെ പാർലമെന്‍റ് പരിസരത്ത് നിയോഗിച്ചിട്ടുണ്ട്.

ജെഎന്‍യുവിലെ പ്രതിഷേധം സര്‍വകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചത്.  

ഫീസ് വർധന പൂർണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിറകോട്ടില്ലെന്നാണ് വിദ്യാർഥികളുടെ  യൂണിയന്‍റെ നിലപാട്. വർധന ഭാ​ഗികമായി പിൻവലിച്ച അധികൃതരുടെ നടപടി വിദ്യാർഥികൾ തള്ളിയിരുന്നു.

അതിനിടെ ജെഎൻയു പ്രശ്നം പരിശോധിക്കാൻ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഉന്നത തല സമിതിയെ നിയോ​ഗിച്ചു. യുജിസി മുൻ ചെയർമാൻ ഉൾപ്പെടെയുള്ളവരാണ് സമിതിയിൽ ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു