ദേശീയം

'ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും'; പ്രതികരണവുമായി രജനീകാന്ത് 

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ; സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് തമിഴ്‌നാട്  ജനത. പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നതിനിടെ കമല്‍ഹാസനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തടസമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രജനീകാന്ത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സൂപ്പര്‍താരം സഖ്യസാധ്യതകളെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ 44 വര്‍ഷമായി തങ്ങളുടെ സൗഹൃദം തുടരുകയാണെന്നും തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ രജനികാന്തുമായി ഒരുമിക്കുമെന്നുമാണ് കമല്‍ഹാസന്‍ പറഞ്ഞത്. മക്കള്‍ നീതി മയ്യത്തിന്റെ നേതാവാണ് കമല്‍ഹാസന്‍. 

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നടന്‍ രജനികാന്ത്. തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കും ഈയിടെ വിരാമമിട്ടു. കഴിഞ്ഞ ദിവസം നടന്ന കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനികാന്തും കമലും ഒന്നിക്കുന്നെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം