ദേശീയം

എന്‍സിപി എംഎല്‍എമാരെ കാണാനില്ല; പരാതിയുമായി നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനശ്ചിതത്വം തുടരുന്നതിനിടെ രണ്ട് എന്‍സിപി എംഎല്‍എമാരെ കാണാനില്ലെന്ന് പരാതി. എന്‍സിപിയുടെ ഷഹപൂര്‍ എംഎല്‍എ ദൗലത്ത് ദറോദയെയും നിധിന്‍ പവാറിനെയുമാണ് കാണാതായത്.ആകെ 54 എംഎല്‍എമാരാണ് എന്‍സിപിക്ക് സംസ്ഥാനത്തുള്ളത്.  നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പവാര്‍ ഒറ്റ രാത്രി കൊണ്ട് കൂറുമാറിയത് എന്‍സിപിക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് പതിയെ കരകയറുകയാണ് ശരത് പവാറും സംഘവും. ഭൂരിഭാഗം വിമതരെയും തിരികെയെത്തിച്ച് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയ ശേഷം തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരെ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിലേക്ക് മാറ്റാനാണ് എന്‍സിപി തീരുമാനിച്ചത്.

അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് എംഎല്‍എമാരുടെ യോഗം പുറത്താക്കി. പകരം ജയന്ത് മുണ്ടെയെ പുതിയ നിയമസഭാ കക്ഷി നേതാവായി തീരുമാനിച്ചു.  ആകെയുള്ള 54 എംഎല്‍എമാരില്‍ 50 പേരും ഇപ്പോള്‍ ശരത് പവാറിനൊപ്പമാണ്. മൂന്ന് പേര്‍ മാത്രമാണ് അജിത് പവാറിന്റെ കൂടെയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അനുമതി നല്‍കിയ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രാവിലെ 11.30 നാണ് ഹര്‍ജി പരിഗണിക്കുക.

അടിയന്തര സാഹചര്യം കണക്കിലെടുത്താണ് അവധി ദിനമായ ഇന്ന് തന്നെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനകോണ്‍ഗ്രസ്എന്‍സിപി സഖ്യത്തിന് 144 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''