ദേശീയം

മൂന്ന് കത്തുകൾ സോളിസിറ്റർ ജനറൽ സുപ്രീം കോടതിക്ക് കൈമാറി ; ഫഡ്നാവിസിന് 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് തുഷാർ മേത്ത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത്  ശിവസേന-എൻസിപി-കോൺ​ഗ്രസ് ത്രികക്ഷികൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി പരി​ഗണിക്കുന്നു. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.

സർക്കാർ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് കൈമാറി. അജിത് പവാർ നൽകിയ കത്തിൽ 54 എംഎൽഎമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഫഡ്നാവിസെ സർക്കാർ രൂപീകരിക്കാൻ ​ഗവർണർ ക്ഷണിച്ചതെന്ന് തുഷാർ മേത്ത കോടതിയിൽ അറിയിച്ചു. കത്തിൽ താനാണ് എൻസിപി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാർ മേത്ത പറഞ്ഞു.

​ഗവർണറുടെ നടപടിയിൽ പിഴവില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഫഡ്നവിസിന് ​ഗവർണർ നൽകിയ കത്തും സോളിസിറ്റർ ജനറൽ കോടതിയിൽ സമർപ്പിച്ചു.  ​ഗവർണറുടെ സെക്രട്ടറിക്ക് വേണ്ടിയാണ് താൻ ഹാജരാകുന്നതെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. അതിനിടെ കേസിൽ കക്ഷി ചേരാനുള്ള ഹിന്ദു മഹാസഭയുടെ കത്ത് സുപ്രിംകോടതി തള്ളിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു