ദേശീയം

അശ്ലീല വീഡിയോ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. ഭോപ്പാലില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അശ്ലീല വീഡിയോ മാത്രം പങ്കിടുന്ന  വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതി. കഴിഞ്ഞ മാസം െൈക്രംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പ് വീണ്ടും തുറന്നാണ് ഇയാള്‍ വീഡിയോകള്‍ അയച്ചത് എന്നാണ് പൊലീസ് പറയുന്നത്.

ഒക്ടോബര്‍ മുതല്‍ ഈ അശ്ലീല ഗ്രൂപ്പ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മെക്കാനിക്ക് ജോലി ചെയ്യുന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പിന്റെ അഡ്മിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. ഇയാള്‍ ഉത്തര്‍പ്രദേശുകാരനാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിന് മുന്‍പ് ഏപ്രിലില്‍, മധ്യപ്രദേശ് ക്രൈംബ്രാഞ്ച്  21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്മിന്‍ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചില വിദേശ പൗരന്മാര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകള്‍ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ട്, ഇവരെ പൊലീസ് നിരീക്ഷണത്തിലാണ്.

ഇതേ നീക്കത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ പോണ്‍ കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും നിരീക്ഷിച്ചുവരികയാണ്. പോണ്‍ വെബ്‌സൈറ്റുകളില്‍ നിന്ന് കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും കൈവശം വെക്കുകയും ചെയ്ത മൂന്ന് പേരെ കഴിഞ്ഞ മാസം കേരളാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ വീഡിയോകള്‍ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയര്‍ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികളുടെ പോണ്‍ ഷെയര്‍ ചെയ്തവരുടെ കേസില്‍ ജാമ്യവും ലഭിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍