ദേശീയം

കാര്‍ട്ടോസാറ്റ് - 3 വിക്ഷേപിച്ചു ; വിജയകരമെന്ന് ഐഎസ്ആർഒ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ (റിമോട്ട് സെന്‍സിങ് ) ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാര്‍ട്ടോസാറ്റ് - 3 വിക്ഷേപിച്ചു.   രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പി.എസ്.എല്‍.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്.

25നു വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഇന്നത്തേക്കു മാറ്റുകയായിരുന്നു.വിദൂരസംവേദന ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ്-3ന് 1625 കിലോഗ്രാം ആണ് ഭാരം. കാലാവധി അഞ്ച് വര്‍ഷം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍.  

 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. വിക്ഷേപിച്ചു 17  മിനിറ്റിനകം കാര്‍ട്ടോസാറ്റ് ഭ്രമണപഥത്തില്‍ എത്തും. തുടര്‍ന്ന് ഒന്നിനു പിറകെ ഒന്നായി 13 ഉപഗ്രഹങ്ങളെയും ഭ്രമണപഥങ്ങളിലേക്കു ഉയര്‍ത്തും. 509 കിലോമീറ്റര്‍ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവില്‍ ഭൂസ്ഥിര ഭ്രമണകേന്ദ്രത്തില്‍ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്