ദേശീയം

ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു ; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബെഗലൂരു : സുഹൃത്തിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ അദ്ദേഹത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. 26 കാരനായ നിലഭ് നയന്‍ എന്നയാളാണ് അറസ്റ്റിലായത്. ബംഗളൂരുവിന് സമീപം ബലന്ദൂരിലെ കസവനഹള്ളി ഏരിയയിലാണ് സംഭവം.

24 കാരിയായ യുവതി ഐടി ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു. ഇതിനെത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നിലഭ് അടക്കമുള്ളവരെ പാര്‍ട്ടിക്ക് ക്ഷണിച്ചത്. ഞായറാഴ്ച കസവനഹള്ളിയിലെ സ്‌പോര്‍ട്‌സ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് സെന്ററില്‍ വെച്ചായിരുന്നു ബര്‍ത്‌ഡേ പരിപാടി സംഘടിപ്പിച്ചത്.

ഇവിടുത്തെ ആഘോഷങ്ങള്‍ക്ക് ശേഷം മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് സംഘം പോയി. സ്‌പോര്‍ട്‌സ് സെന്ററിലെ ആഘോഷങ്ങളുടെ ക്ഷീണത്തില്‍ വിശ്രമിക്കാനായി യുവതി മുറിയിലേക്ക് പോയി. മുറിയില്‍ കിടന്ന യുവതി മയങ്ങിപ്പോയി. ഇതിനിടെ നിലഭ് യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന യുവതി, തന്റെ വസ്ത്രങ്ങള്‍ ആരോ മാറ്റിയതായി തിരിച്ചറിഞ്ഞു. നിലവിളിക്കാന്‍ ശ്രമിച്ച യുവതിയുടെ വായ പൊത്തി നിലഭ് ആക്രമിക്കാന്‍ ശ്രമിച്ചു.

ഇതിനിടെ ഇയാളെ പരിക്കേല്‍പ്പിച്ച യുവതി, കുതറി മാറി നിലവിളിച്ച് ഒച്ചവെച്ചു. ബാല്‍ക്കണിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭര്‍ത്താവും മറ്റ് സുഹൃത്തുക്കളും ഒച്ചകേട്ട് ഓടിയെത്തുകയായിരുന്നു. എന്നാല്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കള്‍ വാതില്‍ക്കല്‍ മുട്ടിയതോടെ, പ്രതി ബാത്‌റൂമിലേക്ക് ഓടിയൊളിച്ചു. വാതില്‍ തുറന്ന യുവതിയാണ് സംഭവിച്ച കാര്യങ്ങള്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും അറിയിച്ചത്.

ഇതിനിടെ നിലഭ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പൊലീസിന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാത്രിയോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാല്‍ക്കണിയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കെ ബാത്‌റൂമില്‍ പോകണമെന്ന് പറഞ്ഞാണ് പ്രതി തങ്ങളുടെ അടുത്ത് നിന്നും പോയതെന്ന് സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിയെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ