ദേശീയം

'മകനെ തോല്‍പ്പിക്കരുതായിരുന്നു, എന്തു തെറ്റാണ് ഞാന്‍ ജനങ്ങളോട് ചെയ്തത്?'; പൊട്ടിക്കരഞ്ഞ് കുമാരസ്വാമി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി.  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകനെ പരാജയപ്പെടുത്തി മാണ്ഡ്യയിലെ ജനങ്ങള്‍ തന്നെ കയ്യൊഴിഞ്ഞു എന്ന് പറഞ്ഞാണ് കുമാരസ്വാമി വികാരാധീനനായത്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കെ ആര്‍ പേട്ട് നിയോജകമണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥി ബി എല്‍ ദേവരാജിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

'എനിക്ക് രാഷ്ട്രീയവും മുഖ്യമന്ത്രി സ്ഥാനവും വേണ്ട. എനിക്ക് നിങ്ങളുടെ സ്്‌നേഹം മാത്രം മതി. എന്നിട്ടും എന്റെ മകന്‍ തോറ്റൂ. എന്തുകൊണ്ടാണ് മകന്‍ പരാജയപ്പെട്ടത് എന്ന് എനിക്കറിയില്ല. മാണ്ഡ്യയില്‍ നിന്ന് നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മത്സരിപ്പിച്ചു.പക്ഷേ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ ജനങ്ങള്‍ മകനെ പിന്തുണയ്ക്കാതിരുന്നത് എന്നെ വേദനിപ്പിച്ചു'- കുമാരസ്വാമി പറഞ്ഞു.

ഇടയ്ക്കിടെ കുമാരസ്വാമിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.പലപ്പോഴും തൂവാല ഉപയോഗിച്ച് കണ്ണുനീര്‍ തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 'അധികാരം നഷ്ടപ്പെട്ടത് കൊണ്ടല്ല ഞാന്‍ കരയുന്നത്. വേദനയിലൂടെ കടന്നുപോയതിന്റെ പ്രതികരണമാണ് ഈ കരച്ചില്‍. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എതിരായി ഞാന്‍ എന്തു തെറ്റാണ് ചെയ്തത്' - കുമാരസ്വാമി ചോദിക്കുന്നു

ജെഡിഎസ് എംഎല്‍എ ആയിരുന്ന കെ സി നാരായണ ഗൗഡ, രാഷ്ട്രീയനാടകങ്ങളെത്തുടര്‍ന്ന് അയോഗ്യനായതോടെയാണ് കെ ആര്‍ പേട്ടില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത