ദേശീയം

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി, പതിനായിരങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അധികാരമേറ്റു. ദാദറിലെ ശിവജി പാര്‍ക്കില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവസേനയുടെ ഏക്നാഥ് ഷിൻഡേ, സുഭാഷ് ദേശായി, എൻസിപിയുടെ ഛ​ഗൻ ദുജ്ബൽ, ജയന്ത് പാട്ടീൽ എന്നിവരും അധികാരമേറ്റു. കോൺ​ഗ്രസ്സിൽ നിന്ന് ബാലാസാഹിബ് തൊറാട്ട്, നിതിൻ റാവത്ത് എന്നിവരും മന്ത്രിമാരായി

എന്‍സിപി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍, സഞ്ജയ് റാവത്ത് എന്നിവരും മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്,  ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ടി.ആര്‍.ബാലു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മകന്‍ ആനന്ദ് അംബാനി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിട്ടുണ്ട്. 

ചടങ്ങിന് സാക്ഷികളാകാൻ ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരും എത്തി. താക്കറെ കുടുംബത്തിൽ നിന്ന് ഇതാദ്യമായാണ് ഒര‌ാൾ മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ