ദേശീയം

'നിന്നെയൊക്കെ അടിച്ച് ശരിപ്പെടുത്തിക്കളയും' ; പരിപാടിക്ക് ക്ഷണിക്കാത്ത ഉദ്യോഗസ്ഥരോട് കയര്‍ത്ത് സ്പീക്കര്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തില്‍ ചീത്ത വിളിച്ച് സ്പീക്കര്‍. ആന്ധ്രാ സ്പീക്കര്‍ തമ്മിനേനി സീതാറാമാണ് പൊതുപരിപാടിക്ക് ക്ഷണിക്കാത്ത ഉദ്യോഗസ്ഥരോട് കയര്‍ത്തത്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ജ്യോതിബാഫൂലെയുടെ 129-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചതായിരുന്നു പരിപാടി.

സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടി അറിയിക്കാത്തതായിരുന്നു സ്പീക്കറെ ചൊടിപ്പിച്ചത്. ചടങ്ങിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് സ്പീക്കര്‍ക്ക് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു. അമുദലവല്‍സ എംഎല്‍എ ആയ തന്നെ ശ്രീകാകുളത്ത് നടന്ന പരിപാടിയില്‍ ക്ഷണിക്കാത്തത് തെറ്റാണെന്ന് പറഞ്ഞായിരുന്നു സ്പീക്കറുടെ ആക്രോശം.

സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെ ക്ഷണിക്കാന്‍ ഇനിയും വിട്ടുപോയാല്‍ അടിച്ച് ശരിയാക്കി കളയുമെന്നും സ്പീക്കര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ സംഗാടകരായ പിന്നാക്ക ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ സീതാറാം കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു