ദേശീയം

മുഖ്യമന്ത്രിയുടെ വീടിനടുത്തു നിന്നും വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ; തോക്കുചൂണ്ടി 12 പേര്‍ കൂട്ടബലാല്‍സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : മുഖ്യമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന അതീവസുരക്ഷയുള്ള വിഐപി മേഖലയില്‍ നിന്നും 25കാരിയായ നിയമവിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് 12 പേര്‍ തോക്കുചൂണ്ടി കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലാണ് സംഭവം.

നവംബര്‍ 26 ന് വൈകീട്ട് 5.30 നാണ് സംഭവം നടന്നതെന്ന് യുവതി കാന്‍കെ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. റാഞ്ചിയിലെ ലോ കോളേജ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സമീപത്തെ സംഗ്രാംപൂരില്‍ വെച്ച് ഒരു സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുകയായിരുന്നു.

ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സുഹൃത്തിനെ ഭയപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വഴി മധ്യേ ഇന്ധനം തീര്‍ന്നതോടെ, സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ കാറുമായി വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ഇഷ്ടികക്കളത്തില്‍ കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയത്.

പിറ്റേന്ന് ഇവര്‍ മോചിപ്പിച്ച പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  ഡിജിപി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ വസതി ഇരിക്കുന്ന വിഐപി മേഖലയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേ,ണത്തിനൊടുവില്‍ പ്രതികളായ 12 പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ച കാര്‍, മോട്ടോര്‍ബൈക്ക്, തോക്ക്, എട്ടു മൊബൈല്‍ ഫോണുകള്‍, യുവതിയില്‍ നിന്നും തട്ടിയെടുത്ത ഫോണ്‍ എന്നിവ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം