ദേശീയം

മയക്കുമരുന്നു കടത്തുകാരെ പിടിച്ചു ; പൊലീസിനെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബാതിന്‍ഡ് : മയക്കുമരുന്ന് കടത്തുകാരുടെയും നാട്ടുകാരുടെയും ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ സിര്‍സ ജില്ലയിലെ ദേസുയോദ്ധ ഗ്രാമത്തിലാണ് സംഭവം. ബതിന്‍ഡ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. 

മയക്കുമരുന്ന് കടത്തുകാരെന്ന് സംശയമുള്ള ഏതാനും പേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ സംഘടിച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ പൊലീസിന്‍രെ കസ്റ്റഡിയിലുണ്ടായിരുന്ന മയക്കുമരുന്നുകാരും പൊലീസിനെ ആക്രമിച്ചു. 

ആക്രമണം ശക്തമായതോടെ പൊലീസ് വെടിയുതിര്‍ത്താണ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. പൊലീസ് വെടിവെപ്പില്‍ ഒരു നാട്ടുകാരന് പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്‌തെന്നും ബതിന്‍ഡ റേഞ്ച് ഐജി അരുണ്‍ കുമാര്‍ മിത്തല്‍ പറഞ്ഞു. ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും ഐജി അറിയിച്ചു. പൊലീസിനെ നാട്ടുകാരും മയക്കുമരുന്ന് സംഘവും ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്