ദേശീയം

മലിനജലം കുടിച്ച് പത്തുവയസുകാരിക്ക് ദാരുണാന്ത്യം; 124പേര്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മലിനജലം കുടിച്ച് അവശനിലയിലായ പത്തുവയസുകാരി മരിച്ചു. ഇതേ വെള്ളം കുടിച്ച 124പേര്‍ ആശുപത്രിയിലാണ്. അതില്‍ എട്ട് പേരുടെ നില ഗുരുതരവുമാണെന്നാണ് പൊലീസ് നല്‍കിയ വിവരം. ഉത്തര്‍പ്രദേശിലെ ബള്ളിയയ്ക്കടുത്ത് നാഗ്പൂര്‍ എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. 

ഗ്രാമവാസികളായ ചില കുടുംബങ്ങള്‍ സ്ഥിരമായി വെള്ളമെടുക്കുന്നത് പൊതു ടാങ്കിലെ വെള്ളം കുടിച്ചാണ് പെണ്‍കുട്ടി മരിച്ചത്. ഇതേ വെള്ളം കുടിച്ച ബാക്കിയുള്ള ഗ്രാമവാസികള്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കാനും തുടങ്ങി. ഇതേ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വെള്ളത്തില്‍ നിന്നുള്ള അണുബാധയെത്തുടര്‍ന്നാണ് പത്തുവയസുകാരി മരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ പികെ മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സ നല്‍കിയതിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ നില മെച്ചപ്പെട്ടു തുടങ്ങിയെന്നും അവര്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവരും ഒരേ വെള്ളമാണ് കുടിച്ചിട്ടുള്ളതെന്ന് ഡോക്ടര്‍ അറിയിച്ചതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി അവിടുത്തെ വെള്ളം ശേഖരിച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വെള്ളം വിശദപരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിട്ടുണ്ട്. 

ഉത്തര്‍പ്രദേശില്‍ മൂന്നുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മലിനജലം കുടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ അലിഗഡിലെ ഒരു സ്‌കൂളില്‍ മലിനജലം കുടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. അന്ന് 52 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''