ദേശീയം

'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ്'; പ്രണയിച്ച ശേഷം വേര്‍പിരിയുന്നതില്‍ ബലാത്സംഗക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലൈംഗികബന്ധത്തിന് ശേഷം പ്രണയിച്ച ആളെ ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം കുറ്റകരം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ട പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം യുവാവ് വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി നല്‍കിയ ബലാത്സംഗ കേസ് തള്ളി കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണ കോടതിയും യുവാവിനെ നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തി ആയവര്‍ക്ക് ലൈംഗിക ബന്ധത്തിന് പറ്റില്ലെന്ന് പങ്കാളിയോട് പറയാവുന്നതാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിന് സ്വമേധയാ സമ്മതിച്ചാല്‍ പിന്നീട് അതിനെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ല എന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രു വ്യക്തമാക്കി. പരാതിക്കാരയായ യുവതി യുവാവുമായുള്ള ആദ്യ ലൈംഗിക ബന്ധത്തിന് പിന്നാലെ മൂന്ന് മാസത്തിന് ശേഷം സ്വമേധയാ ഹോട്ടലില്‍ വച്ച് വീണ്ടും ബന്ധപെട്ടു. ഇത് വിവാഹ വാഗ്ദാനം നല്‍കി ഉള്ള ബന്ധപെടല്‍ ആണെന്ന് കരുതാനാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

2016 ല്‍ ആണ് യുവാവിനെതിരെ യുവതി ബലാത്സംഗ കേസ് നല്‍കിയത്. പ്രണയത്തില്‍ ആയിരുന്നപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി യുവാവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പരാതി. അമ്മയെ കാണാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ചെന്നും അവിടെവച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നുമായിരുന്നു യുവതിയുടെ പരാതി. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍വച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും വിവാഹം കഴിച്ചില്ല എന്നാണ് പരാതിയില്‍ യുവതി ആരോപിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്